വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ

2021-08-05 By Admin

ടോക്യോ: ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തില്‍ ജര്‍മ്മനിയെ 5-4നാണ് ഇന്ത്യന്‍ നിര തോല്‍പ്പിച്ചത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ജര്‍മ്മനിക്കെതിരെ ഇന്ത്യ മുന്നേറിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ഗോളുകള്‍ നേടിയത്. 


1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു ഇന്ത്യന്‍ ടീം. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്റെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ഫീല്‍ഡ് ഗോളുകളുടെ കരുത്ത് വീണ്ടും കാണിച്ച ഇന്ത്യ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് 3-3ന്റെ സമനില പിടിക്കുകയായിരുന്നു. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്‍റെ ലീഡ് കയ്യടക്കി. മൂന്നാം ക്വാര്‍ട്ടറില്‍ 5-3ന് മുന്നിലെത്തിയ ഇന്ത്യക്കെതിരെ ജര്‍മ്മനി 5-4ന് ലീഡ് നേടിയെങ്കിലും മലയാളിതാരം ശ്രീജേഷ് നടത്തിയ നിര്‍ണ്ണായക രക്ഷാ പ്രവര്‍ത്തനം അവസാന നിമിഷങ്ങളില്‍ ജര്‍മ്മനിയുടെ പെനാല്‍റ്റികളെ തടുത്തത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||