സ്കൂളിൽ പോകുന്നതിന് കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന

2021-08-05 By Admin

ന്യൂഡല്‍ഹി: സ്‌കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ദ്ധ സമിതിയംഗം ഡോ. കാതറീന്‍ ഒബ്രയാന്‍ അഭിപ്രായപ്പെട്ടു. സ്‌കൂളില്‍ പോകുന്നതിന് കൗമാരക്കാര്‍ക്കോ, കുട്ടികള്‍ക്കോ വാക്‌സിന്‍ നല്‍കേണ്ട ഒരാവശ്യവുമില്ല. എന്നാല്‍ അവരുമായി ബന്ധപ്പെട്ട മുതിര്‍ന്നവരുടെ സംരക്ഷണം ഉറപ്പാക്കണം. അവര്‍ക്കാണ് രോഗബാധയേല്‍ക്കാന്‍ സാദ്ധ്യതയുളളത്. കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന് മൊറട്ടോറിയം നല്‍കണമെന്ന് മുന്‍പ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.

 ഇതിനിടെ ഇന്ത്യയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് മുന്‍പ് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ അറിയിച്ചിരുന്നു. ഒന്നാംഘട്ട കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്തെ മിക്ക സ്‌കൂളുകളും അടഞ്ഞുകിടക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 18 വയസിന് താഴെയുളള കുട്ടികളില്‍ 8.5 ശതമാനം മാത്രമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രോഗം ഗുരുതരമായത് കുറവും മരണവും കുറവാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||