ടോക്കിയോ ഒളിമ്പിക്സ്: ജാവലിൻത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

2021-08-04 By Admin

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്ന താരം ഫൈനലിന് യോഗ്യത നേടി. 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്. 

നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റെതാണ്. ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ ജേതാവാണ് നീരജ്.നീരജ് ടോപ്രയ്ക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. 85.64 മീറ്റര്‍ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പര്‍ വണ്‍ താരമായ വെറ്റര്‍ യോഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തില്‍ 84.50 മീറ്ററാണ് താണ്ടിയത്. ഓഗസ്റ്റ് 7നാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||