2021-08-04 By Admin
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അരക്കിലോ സ്വർണ ബിസ്ക്കറ്റ് പിടികൂടിയത്. കണക്കിൽ പെടാത്ത സ്വർണ ബിസ്ക്കറ്റ് കൊണ്ടുവന്ന കോയമ്പത്തൂർ സ്വദേശി സുധാകർ ദാമോദറിനെ കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകുന്ന സ്വർണ ബിസ്ക്കറ്റുകളാണെന്നാണ് പ്രതി മൊഴി നൽകിയത്. 100 ഗ്രാം വരുന്ന 5 സ്വർണ ബിസ്ക്കറ്റുകളാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.