ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

2021-08-04 By Admin

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപിയായാലും ഫയര്‍ഫോഴ്‌സ് മേധാവിയായി തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പൊലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണിത്. എ​ഡി​ജി.​പി​യാ​യ അ​നി​ല്‍​കാ​ന്തി​നെ മേ​ധാ​വി​യാ​ക്കി​യ​പ്പോ​ള്‍ ഡി​ജി​പി റാ​ങ്കും ന​ല്‍​കി​യി​രു​ന്നു. സ​ന്ധ്യ​ക്ക് ലഭി​ക്കേ​ണ്ട ഡി​ജി​പി റാ​ങ്കാ​ണ് അ​നി​ല്‍​കാ​ന്തി​ന് ന​ല്‍​കി​യ​ത്. ഇ​തോ​ടെ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​ന് ഡി​ജി​പി റാ​ങ്കും സീ​നി​യ​റാ​യ സ​ന്ധ്യ​ക്ക് എ​ഡി​ജി​പി റാ​ങ്കും എ​ന്ന സ്ഥി​തി​യാ​യി. സു​ദേ​ഷ്കു​മാ​ര്‍, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​രേ​ക്കാ​ള്‍ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യ​ത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||