അനുവാദം ഇല്ലാതെ സമരം: സാമൂഹികപ്രവർത്തക മേധാപട്കർ അറസ്റ്റിൽ

2021-08-04 By Admin

ന്യൂഡല്‍ഹി: അനുവാദമില്ലാതെ സമരം നടത്തിയതിന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. മേധാ പട്കര്‍ അടക്കം 350 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ തുണിമില്ലിലെ ജീവനക്കാര്‍ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. മധ്യപ്രദേശിലെ കര്‍ഗോണില്‍ വച്ചാണ് അറസ്റ്റ്. അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിക്കുന്നു. സമരപ്പന്തല്‍ പൊളിച്ച് നീക്കിയാണ് വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്. സര്‍ക്കാര്‍ ഭൂമിയിലാണ് പന്തല്‍ കെട്ടി സമരം നടത്തിയതെന്ന് പൊലീസ് പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||