തീഅണക്കുന്നതിനിടെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു: സ്റ്റേഷൻ ഓഫീസർക്ക് സ്ഥലംമാറ്റം

2021-08-04 By Admin

പാലക്കാട്: അമ്പലപ്പാറയിലെ കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതിന് മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലംമാറ്റം. തീ അണയ്ക്കുന്ന സമയം ജീവനക്കാര്‍ ഫയര്‍ സ്യൂട്ട് ഉപയോഗിക്കാതിരുന്നതിനാണ് നടപടി. തീ പിടുത്തം ഉണ്ടായാല്‍ ജീവനക്കാരെ നിര്‍ബന്ധമായും ഫയര്‍ സ്യൂട്ട് ധരിപ്പിക്കണമെന്ന് റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ പാലിച്ചില്ലെന്ന് കണ്ടെത്തി. ഇടുക്കി പീരുമേടിലേക്കാണ് സ്‌റ്റേഷന്‍ ഓഫീസറെ സ്ഥലം മാറ്റിയത്. സ്‌റ്റേഷനിലെ മറ്റ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയതായും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. തീ അണയ്ക്കുന്നതിനിടെ 5 ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||