കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെ ചെറുക്കാൻ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐ.സി.എം.ആര്‍

2021-08-02 By Admin

ന്യൂഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെ ചെറുക്കന്‍ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ വാക്‌സിനായ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിലാണ് ഫലപ്രദമെന്ന് തെളിഞ്ഞത്. കോവാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിനെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പഠനത്തില്‍ പറയുന്നു. 

ഐസിഎംആറിന്റെയും പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആണ് കൊവാക്‌സിന്‍. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റിന്റെ പരിവര്‍ത്തനം വന്ന രൂപമാണ് ഡെല്‍റ്റ പ്ലസ്. വര്‍ദ്ധിച്ച സംക്രമണക്ഷമതയാണ് ഇതിന്റെ സവിശേഷതയെന്ന് കഴിഞ്ഞ ആഴ്ച, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു. 

ജൂലൈയില്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി കോവാക്‌സിനെക്കുറിച്ച് നടത്തിയ പഠനത്തില്‍, രോഗലക്ഷണ അണുബാധയ്‌ക്കെതിരെ 77.8 ശതമാനം മൊത്തത്തിലുള്ള ഫലപ്രാപ്തി പ്രകടിപ്പിച്ചതായി പറയുന്നു. ബ്രസീല്‍, ഇന്ത്യ, ഫിലിപ്പീന്‍സ്, ഇറാന്‍, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളില്‍ കോവാക്‌സിന്‍ ഇപ്പോള്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം സ്വീകരിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||