ടോക്യോ ഒളിമ്പിക്‌സ് വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ അര്‍ജന്റീനയെ നേരിടും

2021-08-02 By Admin

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ അര്‍ജന്റീനയെ നേരിടും. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീന മൂന്നാം നമ്പര്‍ താരം ജര്‍മ്മനിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അവസാന നാലിലെത്തിയത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഒളിമ്പിക്‌സില്‍ ഇതുവരെ സ്വര്‍ണ മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ട് വെള്ളി മെഡലുകള്‍ സ്വന്തമാക്കാല്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. 2000 സിഡ്‌നി ഒളിമ്പിക്‌സിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും അര്‍ജന്റീനയ്ക്കായിരുന്നു വെള്ളി മെഡല്‍. 2012 ഒളിമ്പിക്‌സിനു ശേഷം ഇത് ആദ്യമായാണ് ലാറ്റിനമേരിക്കന്‍ സംഘം ഒളിമ്പിക്‌സ് സെമിയിലെത്തുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സെമിയിലെത്തുന്നത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||