മാവേലിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

2021-08-02 By Admin

ആലപ്പുഴ: മാവേലിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടിയൂര്‍ ഗൗരിശങ്കരത്തില്‍ വിനയകുമാര്‍ (43) ആണ് മരിച്ചത്. വീട്ടില്‍ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാങ്കില്‍ നിന്നും വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ജോലി ഇല്ലാതിരുന്നതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതായി പറയുന്നു. മാവേലിക്കര കോടിക്കല്‍ ഗാര്‍ഡന്‍സിന് എതിര്‍വശം ശ്രീഗായത്രി എന്ന ഗ്രാഫിക്സ് ഡിസൈന്‍ സ്ഥാപനം നടത്തി വരികയായിരുന്നു. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||