ഒളിമ്പിക്സ് : വനിതാ ഹോക്കിയിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചു

2021-07-31 By Admin

ടോക്യോ: വനിതാ ഹോക്കിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി വന്ദന കതാരിയ ഹാട്രിക്ക് നേടി. ജയത്തോടെ ഇന്ത്യ പൂള്‍ എയില്‍ നിന്ന് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ വന്ദന കതാരിയയിലൂടെ ഇന്ത്യ ലീഡെടുത്തു. എന്നാല്‍ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടാരിന്‍ ഗ്ലാസ്ബിയിലൂടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. 17-ാം മിനിറ്റില്‍ ദീപ ഗ്രേസ് ഫ്ളിക് ചെയ്ത് തന്ന പന്ത് വലയിലെത്തിച്ച വന്ദന ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 30-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് എറിന്‍ ഹണ്ടര്‍ സമനില ഗോള്‍ കണ്ടെത്തി. 32-ാം മിനിറ്റില്‍ നേഹ ഗോയലിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തെങ്കിലും 39-ാം മിനിറ്റില്‍ മാരിസെന്‍ മാറയ്സിലൂടെ ദക്ഷിണാഫ്രിക്ക വീണ്ടും ഒപ്പമെത്തി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ 49-ാം മിനിറ്റില്‍ വന്ദന കതാരിയ ഇന്ത്യയുടെ വിജയ ഗോള്‍ നേടി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||