കോഴിക്കോട് റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി

2021-07-30 By Admin

കോഴിക്കോട്: റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കോഴിക്കോട് കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെ പാളം പരിശോധിക്കാന്‍ എത്തിയ ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. ഉടന്‍ റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ട്രെയിന്‍ അപകടപ്പെടുത്താന്‍ ആരെങ്കിലും മനപൂര്‍വം സ്‌ഫോടക വസ്തുകൊണ്ടുവച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||