കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം കുറവെന്ന് കണക്കുകൾ

2021-07-30 By Admin

ന്യൂഡൽഹി :രാജ്യത്ത് വാക്സിൻ സ്വീകരിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കുറവെന്ന് കണക്കുകൾ. രാജ്യത്ത് ആയിരം പുരുഷന്മാർ വാക്സിനെടുക്കുമ്പോള്‍ 854 സ്ത്രീകൾക്ക് മാത്രമേ വാക്സിനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന്‍ കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. കണക്ക് പ്രകാരം രാജ്യത്താകെയുള്ള സ്ത്രീകളിൽ ഇരുപത്തി മൂന്ന് ശതമാനമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ആകെ പുരുഷന്മാരുടെ 25 ശതമാനത്തിന് വാക്സീൻ ലഭിച്ചു കഴിഞ്ഞു.

 കേരളം, ആന്ധ്ര, ഛത്തീസ്ഗഡ് ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും വാക്സീൻ സ്വീകരിച്ച പുരഷന്മാരെക്കാൾ കുറവാണ് സ്ത്രീകളുടെ എണ്ണം. വാക്സിനെടുത്ത് പനി പിടിച്ച് കിടന്നാൽ വീട്ടിൽ ആര് ഭക്ഷണമുണ്ടാക്കും, ജോലി തരിക്കിനിടയിൽ വാക്സിനെടുക്കാൻ കഴിഞ്ഞില്ല, കൈയ്യിൽ സ്മാർട്ട് ഫോണില്ല ഇങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാണ് വാക്സീൻ എടുക്കാത്തതിന് സ്ത്രീകൾക്ക് പറയാനുള്ളത്. ആർത്തവ ദിവസങ്ങളിൽ വാക്സീൻ സ്വീകരിക്കരുത്, ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുന്ന സ്ത്രീകൾ വാക്‌സിനെടുക്കരുത് തുടങ്ങിയ തെറ്റായ പ്രചാരണങ്ങളും ഇതിന് കാരണമായി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||