ടോക്കിയോ ഒളിമ്പിക്സ്: ദീപിക കുമാരി ക്വാർട്ടറിൽ

2021-07-30 By Admin

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലാണ്. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-5. ക്വാട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആന്‍ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യന്‍ സമയം 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. നിശ്ചിത അഞ്ചുസെറ്റുകളില്‍ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫില്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക 10 പോയന്റ് നേടി. സ്‌കോര്‍: 28-25, 26-27, 28-27, 26-26, 25-28, 10-8

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||