2021-07-30 By Admin
ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ നീന്തൽ പ്രതീക്ഷകൾ അവസാനിച്ചു. 100 മീറ്റർ ബട്ടർഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശ് ഫൈനൽ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്‌സിൽ മത്സരിച്ച സജൻ രണ്ടാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. എന്നാൽ മികച്ച 16 പേരിൽ ഒരാളായി സെമി ഫൈനലിലെത്താൻ കഴിഞ്ഞില്ല. സമയം: 53:45. ഇതോടെ യോഗ്യതാ റൗണ്ട് പോലും പിന്നിടാൻ കഴിയാതെയാണ് ഇന്ത്യൻ നീന്താൻ താരങ്ങൾ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. മികച്ച പ്രകടനം അവർത്തിക്കാനും ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല. 100 മീറ്റർ ബട്ടർഫ്ലൈയ്ക്ക് പുറമെ 200 മീറ്റർ ബട്ടർഫ്ലൈയിലും സജൻ മത്സരിച്ചിരുന്നു.