ജുൻജുൻവാലയുടെ വിമാനക്കമ്പനി ഈ വർഷം അവസാനത്തോടെ ആരംഭിക്കും

2021-07-30 By Admin

ന്യൂഡല്‍ഹി: രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തുന്ന സ്റ്റാര്‍ട്ടപ്പ് എയര്‍ലൈന്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പുറമെ ഏവിയേഷന്‍ രംഗത്തെ മുതിര്‍ന്നയാളായ വിനയ് ദുബെയും അള്‍ട്രാ ബജറ്റ് എയര്‍ലൈനിന്റെ ഭാഗമാകുന്നുണ്ട്. 35 ദശലക്ഷം ഡോളറാണ് ജുന്‍ജുന്‍വാല നിക്ഷേപിക്കുക. ഇതിലൂടെ അദ്ദേഹത്തിന് 40 ശതമാനം ഓഹരികള്‍ ലഭിക്കും. നാല് വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങളുള്ള കമ്പനിയാവുകയാണ് ഇവരുടെ ലക്ഷ്യം.


 ജുന്‍ജുന്‍വാലയ്ക്ക് പുറമെ വേറെയും നിക്ഷേപകര്‍ കമ്പനിയില്‍ ഉണ്ടാകും. ഇന്റിഗോയാണ് ഇന്ത്യന്‍ ഏവിയേഷന്‍ രംഗത്ത് ആഭ്യന്തര വിപണിയില്‍ 55 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉള്ള കമ്പനി. മഹാമാരിക്ക് മുന്‍പ് യാത്രക്കാരില്‍ 82 ശതമാനവും മഹാമാരിക്കാലത്ത് യാത്രക്കാരില്‍ 76 ശതമാനവും ബജറ്റ് വിമാനങ്ങളെയാണ് ആശ്രയിച്ചത്. ഇപ്പോഴുള്ളതിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാനാണ് ജുന്‍ജുന്‍വാലയും സഹയാത്രികരും ലക്ഷ്യമിടുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||