2021-07-29 By Admin
ന്യൂഡല്‍ഹി: ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിനായി പുതിയ സ്‌കീം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കുമെന്ന് കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ അറിയിച്ചു. ജോലിയില്‍ സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അര്‍ഹതപ്പെട്ട കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കുമെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. പുതിയ സ്‌കീം സംബന്ധിച്ച് സര്‍ക്കാരുമായി വകുപ്പ് തല ചര്‍ച്ച ആരംഭിച്ചതായി കെഎസ്ആര്‍ടിസി ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും, അഭിഭാഷകന്‍ ദീപക് പ്രകാശും സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും കോര്പ്പറേഷന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.