2021-07-29 By Admin
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് ഹാജരാകാനാണ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസ് സാക്ഷി തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാണ് നടപടി. വിഷ്ണുവിനോട് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ഹാജരായിരുന്നില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍ ജയില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.