ടെസ്ല കാറുകൾ ഇന്ത്യയിൽ നിർമിച്ചാൽ ഇറക്കുമതി തീരുവ കുറക്കാമെന്ന് കേന്ദ്രം

2021-07-29 By Admin

മുംബൈ: ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവയെ കുറിച്ച് വിമര്‍ശിച്ച ഇലോണ്‍ മസ്‌കിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. കമ്പനി ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കണമെന്നാണ് നിബന്ധന മുന്നോട്ട് വെച്ചാണ് ടെസ്‌ല കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഇക്കണോമിക് ടൈംസാണ് കേന്ദ്രസര്‍ക്കാരിലെ ഉന്നതന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 

ആഡംബര കാറുകളായി പരിഗണിക്കാതെ, ഇലക്ട്രിക് കാറുകളായി ടെസ്!ലയെ പരിഗണിക്കണമെന്നും ഇറക്കുമതി തീരുവ കുറക്കണമെന്നും നേരത്തെ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ തന്നെ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം നിരവധി ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്നായിരുന്നു ഇലക്ട്രിക് കാറുകള്‍ക്ക് മുകളിലെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||