2021-07-29 By Admin
ടോക്യോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ടീം ഇന്ത്യയുടെ കുതിപ്പ്. നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ജയത്തോടെ ഓസ്‌ട്രേലിയക്ക് പിന്നില്‍ ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു. പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്.
വരുണ്‍ കുമാര്‍, വിവേക് സാഗര്‍, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ഷീറ്റില്‍ ഇടം നേടിയപ്പോള്‍ മായോ കസെല്ല അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പൂള്‍ എയില്‍ മൂന്ന് ജയവും ഒരു തോല്‍വിയും സഹിതം 9 പോയിന്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാർട്ടർ ഫൈനല്‍ പ്രവേശനം.