മുട്ടിൽ മരംമുറി കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

2021-07-29 By Admin

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് വയനാട് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ, ജോസ്‌കുട്ടി എന്നിവരുടെ അമ്മയുടെ സംസ്‌കാരം രാവിലെ 11നാണ്. പ്രതികളെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിച്ച ശേഷമാകും കോടതിയില്‍ എത്തിക്കുക. ഇന്നലെ കുറ്റിപ്പുറത്ത് വച്ച് പിടികൂടിയ പ്രതികളെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതികള്‍ക്കൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ വിനീഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

 പട്ടയഭൂമിയിലെ മരംമുറിയില്‍ ആകെ 5 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിറകെയാണ് മരംമുറിയില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. പട്ടയഭൂമിയിലെ മരംമുറിയില്‍ 701 കേസുകളുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ നിഷക്രിയത്വമാണെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||