ട്വന്റി-20: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തോൽവി

2021-07-29 By Admin

കൊളംബോ: ഇന്ത്യയെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ടി20 പരമ്പരയിൽ ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 19.4 ഓവറില്‍ ശ്രീലങ്ക ഇത് മറികടന്നു.
പുറത്താകാതെ 34 പന്തില്‍ 40 റണ്‍ അടിച്ച ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ മിനോദ് ഭാനുക 36 റണ്‍സ് നേടി. കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍, സക്കറിയ, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒന്ന് വീതം വിക്കറ്റും നേടി.ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നാല് താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. നായകന്‍ ശിഖര്‍ ധവാന്‍ 40 റണ്‍സ് നേടി. ആദ്യ മത്സരത്തിനിറങ്ങിയ ഋതുരാജ് ഗയ്ക്വാദ് 21 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സും നിതീഷ് റാണ ഒമ്പത് റണ്‍സുമെടുത്തു. 13 പന്തില്‍ ഏഴ് റണ്‍സെടുത്ത സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ശ്രീലങ്കക്കായി അഖില ദനഞ്ജയ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഹസരംഗ, ഷാനക, ചമീര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||