ബസവരാജ്‌ ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

2021-07-28 By Admin

ബംഗളൂരു: ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലളിതമായി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ യെഡിയൂരപ്പയെ സന്ദര്‍ശിക്കുകയും ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുകയും ചെയ്ത ശേഷമാണു ബസവരാജ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. നേരത്തെ, യെദ്യൂരപ്പ മന്തിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദള്‍ ദേശീയ അധ്യക്ഷനുമായിരുന്ന എസ്.ആര്‍.ബൊമ്മെയുടെ മകനാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ പുതിയ മുഖ്യമന്ത്രി ടാറ്റാ ഗ്രൂപ്പില്‍ എന്‍ജിനീയറായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||