പെഗാസസ് : പാർലമെന്റിന്റെ ഇരു സഭകളിലും അടിയന്തിര പ്രമേയ നോട്ടീസ്

2021-07-28 By Admin

ന്യൂഡല്‍ഹി: പെഗാസസ് വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എളമരം കരീം, കെ.സി. വേണുഗോപാല്‍, വി. ശിവദാസന്‍ എന്നിവരുമാണ് നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തില്‍ പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പെഗസസ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ ഡി.എം.കെ, എന്‍.സി.പി, ബി.എസ്.പി, നാഷനല്‍ കോണ്‍ഫറന്‍സ്, സി.പി.എം, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||