2021-07-24 By Admin
ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്.വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് സ്വര്‍ണ നേട്ടം. റഷ്യയ്ക്കാണ് വെള്ളി. സ്വിറ്റ്സര്‍ലന്‍ഡിനാണ് വെങ്കലം. ഇന്ത്യയ്ക്ക് പ്രതീക്ഷയുടേയും നിരാശയുടേയും ദിനമായിരുന്നു ഇന്ന്. ഷൂട്ടിംഗില്‍ ഒന്നാം റാങ്കുകാരിയായ ഇളവെയിലിന് മെഡല്‍ നഷ്ടപ്പെട്ടു.