പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ

2021-07-20 By Admin

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റില്‍. കൊല്ലം കൊറ്റംകുളങ്ങര സ്വദേശിയായ സൈനികനെ ജമ്മുവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റംകുളങ്ങര സ്വദേശി മനു മോഹന്‍ ആണ് അറസ്റ്റിലായത്. 2019 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സമീപകാലത്ത് മറ്റൊരു യുവാവ് തട്ടിക്കൊണ്ടു പോയിരുന്നു. ഈ യുവാവില്‍ നിന്ന് പെണ്‍കുട്ടിയെ മോചിപ്പിച്ച ഘട്ടത്തിലാണ് രണ്ടു വര്‍ഷം മുമ്പ് മനു മോഹനില്‍ നിന്നും പീഡനമുണ്ടായ വിവരം കുട്ടി പൊലീസിനെ അറിയിച്ചത്.

 കരസേന ഉദ്യോഗസ്ഥനായ മനു മോഹന്‍ ജമ്മുവില്‍ ലഡാക്ക് അതിര്‍ത്തിയില്‍ സേവനം അനുഷ്ടിച്ച് വരികയായിരുന്നു. ഇത് മനസിലാക്കി ജമ്മുവിലെത്തിയ എസ്‌ഐ ക്രിസ്റ്റിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘം രണ്ടാഴ്ചയിലേറെ കാലം അവിടെ തുടര്‍ന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ഉന്നത സൈനിക ഉദ്യോസ്ഥരുമായും ജമ്മു പൊലീസുമായും ചര്‍ച്ച നടത്തിയ ശേഷമാണ് മനു മോഹനെ അതിര്‍ത്തിയില്‍ നിന്ന് ജമ്മുവിലെ ബെയ്‌സ് ക്യാമ്പില്‍ എത്തിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||