ആമസോൺ തലവൻ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക്

2021-07-20 By Admin

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ യാത്ര എന്നാണ് കരുതുന്നത്. ബെസോസിന്റെ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് ബഹിരാകാശം തൊടാന്‍ യാത്ര തിരിക്കുക. ജെഫ് ബെസോസിന്റെ സഹോദരന്‍ മാര്‍ക്ക് ബെസോസ്, 82 കാരി വാലി ഫങ്ക് , 18 വയസുള്ള ഒലിവര്‍ ഡീമന്‍ എന്നിവരടങ്ങുന്ന സംഘവും ഒപ്പമുണ്ട്. യു.എസിലെ ആദ്യ വൈമാനികയും മുമ്പ് നാസയുടെ പരിശീലനത്തില്‍ പങ്കെടുക്കുകയും ബഹിരാകാശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്. യാത്ര വിജയകരമായി പര്യവസാനിച്ചാല്‍ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകും ഫങ്ക്. ഒലിവര്‍ ഏറ്റവും പ്രായം കുറഞ്ഞയാളും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||