ടോക്കിയോ ഒളിമ്പിക്സ് : ഇന്ത്യൻ താരങ്ങൾക്ക് ആശംസകളുമായി സച്ചിൻ തെണ്ടുൽക്കർ

2021-07-20 By Admin

മുംബൈ: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസയുമായി സച്ചിൻ തെണ്ടുൽക്കർ. ബിസിസിഐ പങ്കിട്ട വീഡിയോയില്‍ ആണ് ടോക്കിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റുകളെ സച്ചിന്‍ ആശംസിച്ചത്. ടോക്കിയോ ഒളിമ്പിക്സ് ജൂലൈ 23 നാണ് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്യോയിൽ ആരംഭിക്കുക. നേരത്തെ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ബാറ്റിംഗ് താരം വിരാട് കോഹ്‌ലി എന്നിവരും ബിസിസിഐയുടെ ചിയര്‍ ഫോര്‍ ഇന്ത്യ കാമ്പയിനില്‍ പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി 10 കോടി രൂപ ധനസഹായം നല്‍കി ഇന്ത്യന്‍ അത്‌ലറ്റുകളെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്തുണച്ചിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||