2021-07-20 By Admin
ന്യൂഡല്‍ഹി: നിരീക്ഷക്കപ്പെടുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഫോണ്‍ നിരവധി തവണ മൊബൈല്‍ ഫോണ്‍ മാറ്റി ഉപയോഗിച്ചിട്ടും ഹാക്കിങ് തുടര്‍ന്നുവെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് പ്രതികരണം. നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഫോണ്‍ ചോര്‍ത്തുകയാണെന്ന് തിരിച്ചറിഞ്ഞില്ല. 2017 മുതല്‍ 2021 വരെ ഇത് തുടരുകയായിരുന്നു. താന്‍ അഞ്ചുവട്ടം ഫോണ്‍ മാറ്റി. എന്നാല്‍ പുറത്തുവന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത് ഫോണ്‍ ചോര്‍ത്തല്‍ തുടര്‍ന്നുവെന്നാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.