രാജ്യത്ത് 24 മണിക്കൂറിനിടെ 38,164 പേര്‍ക്കു കൂടി കോവിഡ്

2021-07-19 By Admin

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 499 പേരാണ് കോവിഡ് മൂലം മരിച്ചത്. 38,660 പേര്‍ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,11,44,229 പേര്‍ക്കാണ്. സജീവ രോഗികളുടെ എണ്ണം 4,21,665 ആണ്. ഇതുവരെ 3,03,08,456 പേര്‍ രോഗമുക്തരായി. ഇന്ത്യയില്‍ കോവിഡ് ബാധിച്ചുള്ള മരണം 4,14,108 ആയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ഞായറാഴ്ച 14,63,593 സാമ്പിളുകള്‍ പരിശോധിച്ചു. ജൂലായ് 18 വരെയുള്ള കാലയളവില്‍ ആകെ പരിശോധിച്ചത് 44,54,22,256 സാമ്പിളുകളാണ്. ഇതുവരെ 40,64,81,493 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||