2021-07-19 By Admin
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ബസ് മരത്തിലിടിച്ച് നാലുപേർക്ക് പരിക്ക്. ബംഗുളുരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ വോൾവോ ബസ്സാണ് മരത്തിലിടിച്ച് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിരാജ്പേട്ട താലൂക്കാശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറിനു സാരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട ബാസ്സ് താഴ്ച്ചയിലേക്ക് മറിയത്തെ മരത്തിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.