മങ്കി ബി വൈറസ് ബാധ: ആദ്യ മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു

2021-07-19 By Admin

ബെയ്ജിങ്: ചൈനയില്‍ മങ്കി ബി വൈറസ്(ബി വി) രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 53കാരനായ മൃഗഡോക്ടറാണ് രോഗം ബാധിച്ച് മരിച്ചത്. മരണം ആശങ്കയോടെയാണ് ചൈനീസ് അധികൃതര്‍ കാണുന്നത്. വൈറസ് മനുഷ്യനിലേക്കും പകരുമെന്ന് വ്യക്തമായതോടെ ആശങ്കയിലാണ് ചൈനീസ് അധികൃതര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചൈനയില്‍ ചത്തിരുന്നു. ചത്ത രണ്ട് കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരൂഹ സാഹചര്യത്തില്‍ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോര്‍ട്ടം ഇദ്ദേഹം നടത്തിയിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||