കാർഷിക ബില്ലുകൾ പിൻവലിക്കണെമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ പാർലമെന്റ് മാർച്ച് ഇന്ന്

2021-07-19 By Admin

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്ന എല്ലാവരും ബാഡ്ജ് ധരിയ്ക്കും. പാര്‍ലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത വിധത്തിലാണ് സമരം നടത്താന്‍ തിരുമാനിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍- ആധാര്‍ നമ്പറുകള്‍ കൈമാറാമെന്ന് ഡല്‍ഹി പൊലീസുമായുള്ള ചര്‍ച്ചയില്‍ കര്‍ഷകസംഘടനാ നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അതീവ സുരക്ഷാമേഖലയായ പാര്‍ലമെന്റ് പരിസരത്തേക്ക് മാര്‍ച്ചു നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും വേദി ജന്തര്‍മന്ദറിലേക്ക് മാറ്റണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപെട്ടിരുന്നു. ഇതിന് പുറമെ, കോവിഡ് സാഹചര്യത്തില്‍ പ്രതിഷേധം അനുവദിക്കാന്‍ കഴിയില്ലെന്നും പൊലീസ് കര്‍ഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ അവഗണിച്ച് സമരവുമായി മുന്നോട്ടു പോകാനാണ് കർഷകരുടെ തീരുമാനം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||