കരിപ്പൂർ സ്വർണക്കടത്ത് : പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ്

2021-07-17 By Admin

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. പ്രധാന പ്രതി സൂഫിയാനടക്കമുള്ളവരെ 14 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേരി കോടതിയെ ആണ് കസ്റ്റംസ് സമീപിച്ചത്. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ 17-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. സ്വര്‍ണം വന്നത് സൂഫിയാന് വേണ്ടിയാണ്. ഇത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് അര്‍ജുന്‍ ആയങ്കിയുടേയും യൂസഫിന്റേയും സംഘവുമെത്തിയത്. അര്‍ജുന്‍ ആയങ്കിയെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യും. ജയിലിലുള്ള കൊടി സുനിയേയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണിപ്പോള്‍ കസ്റ്റംസ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||