രാജ്യത്ത് 38,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 560 മരണം

2021-07-17 By Admin

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 4,24,025 സജീവ രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 31,064,908 പേരിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 413,123 ആയി ഉയര്‍ന്നു. 30,227,792 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതുവരെ 399,695,879 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളതെന്നും ഇന്നലെ മാത്രം 4,212,557 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||