കോഴിക്കോട്ട് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

2021-07-16 By Admin

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. മണാശ്ശേരി മുത്തേടത്ത് പൂമംഗലത്ത് റിട്ട. അധ്യാപകന്‍ സജീവ് കുമാറിനെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ മാസം 30 നാണ് പ്രതി പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടമ്മ ബഹളംവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലകണ്ടിയുടെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്‌പെക്ടര്‍ കെപി അഭിലാഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ രണ്ടാഴ്ചക്കാലത്തെ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ട എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സജീവ് കുമാറിനെ വ്യാഴാഴ്ച പുലര്‍ച്ച കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐ സജിത്ത് സജീവ്, എഎസ്‌ഐ സലീം മുട്ടത്ത്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കല്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ സത്യന്‍ കാരയാട്, റിജേഷ് എന്നിവരടങ്ങിയ സംഘമാണ് കോവളം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാത്തതില്‍ വനിതാ സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||