2021-07-16 By Admin
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളല്ലെന്ന് പൊലീസ്. സാക്ഷിപട്ടികയിലും ഇവരില്ല. ഇതൊരു കവര്‍ച്ചാ കേസാണ്. അതിനു മാത്രമാണ് ഊന്നല്‍ നല്‍കുന്നതെന്നും 22 പ്രതികള്‍ക്കെതിരെ 24ന് കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. പണത്തിന്റെ ഉറവിടത്തില്‍ ബിജെപികാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ അത് അന്വേഷിക്കാന്‍ ഇഡിക്കു മാത്രമേ കഴിയൂ. അതിനാല്‍ കേസ് ഇഡിയ്ക്ക് കൈമാറണമെന്നും പൊലീസ് കുറ്റപത്രത്തില്‍ നിര്‍ദേശിക്കും. നഷ്ടപ്പെട്ട മൂന്നര കോടിയില്‍ രണ്ടു കോടി പ്രതികള്‍ ധൂര്‍ത്തടിച്ചെന്നും വീണ്ടെടുക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു. നിലവില്‍ ബിജെപി നേതാക്കളൊന്നും കേസില്‍ സാക്ഷികളല്ല. എന്നാല്‍ പിന്നീട് പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം കോടതി നടപടികള്‍ തുടങ്ങിയാലേ സാക്ഷി പട്ടികയില്‍ ബിജെപി നേതാക്കള്‍ വരുമോയെന്ന് അന്തിമമായി പറയാന്‍ കഴിയൂവെന്നും പോലീസ് അറിയിച്ചു.