2021-07-14 By Admin
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പൊലീസ് ക്ലബില്‍ മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് പങ്കുവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലാണ്. ബിജെപിക്ക് പണവുമായി ബന്ധമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
കോള്‍ ലിസ്റ്റിലെ ആളുകളെ കുറിച്ച് ചോദിച്ചു. പാര്‍ട്ടിയെ ഒരു തരത്തിലും ബന്ധിപ്പിക്കാനാകില്ലെന്നായിട്ടും രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.പൊലീസ് ഉദ്യോസ്ഥരല്ല, രാഷ്ട്രീയ യജമാനന്മാരാണ് ഇത് ചെയ്യിക്കുന്നത്. പല തരത്തിലും പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ബിജെപിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ നാടകം കളിക്കുകയാണ്. ബന്ധവുമില്ലാത്ത ആളുകളെയാണ് പൊലീസ് വിളിച്ചുവരുത്തു ന്നതെന്നും അദ്ദേഹം പറഞ്ഞു.