സർക്കാരിന്റെ കൊവിഡ് പ്രതിരോധം താളംതെറ്റുന്നു : ഡോ. എസ് എസ് ലാൽ

2021-07-14 By Admin

തിരുവനന്തപുരം; കേരളത്തിലെ കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വലിയ രീതിയിൽ താളം തെറ്റുന്നതായി ആൾഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ് ലാൽ. ആരോഗ്യ വിദഗ്ധരിൽ നിന്നുള്ള കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനു പകരം കൊവിഡ്യുമായി ബന്ധമില്ലാത്ത ആരുടെയൊക്കെയോ ഉപദേശം കേട്ട് സർക്കാർ കൂടുതൽ അബദ്ധങ്ങൾ ചെയ്യുന്നതാണ് താളം തെറ്റാനുളള കാരണമെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു. 

കൊവിഡ് വ്യാപനം കുറയേണ്ടത് ഏതൊരു സർക്കാരിന്റെയും ആവശ്യമാണ്. ഏത് നാട്ടിലായാലും. ഏത് പാർട്ടി ഭരിച്ചാലും. കൊവിഡ് നിയന്ത്രണം സർക്കാരിന്റെ ആവശ്യമായതിനാൽ അത് മറ്റാരുടേയും ആവശ്യമല്ല എന്ന ചിന്താഗതിയാണ് സർക്കാരിലെ പലർക്കും ഉള്ളത്. അവിടെയാണ് സർക്കാരിന് തെറ്റുന്നത്. കഴിഞ്ഞ ഒന്നര വർഷമായിട്ടും പഠിക്കാതെ. തിരുത്താതാണ് നിലവിലെ പ്രതിസന്ധിയുടെ കാരണവും. ശബരിമലയിൽ ആരെങ്കിലും കേറണോ വേണ്ടയോ എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാകാം. രണ്ടായാലും ആരും മരിക്കില്ല. സർക്കാരിനും മന്ത്രിമാർക്കും ഓരോ ദിവസവും മലക്കം മറിയാം, തിരുത്താം. പിന്നീട് തിരുത്തിയില്ലെന്ന് പറയാം. ജനങ്ങൾക്ക് പ്രത്യേകിച്ച് അപകടമൊന്നും സംഭവിക്കില്ല. എന്നാൽ കൊവിഡിന്റെ കാര്യത്തിൽ സംഗതി അങ്ങനെയല്ല. ഓരോ തെറ്റായ തീരുമാനവും മനുഷ്യ ജീവനുകൾ അപഹരിക്കും. ജനജീവിതം ദുസ്സഹമാക്കും. വേണ്ട സമയത്ത് ആവശ്യത്തിന് ടെസ്റ്റ് ചെയ്യാതെ വാശി പിടിച്ചത് വലിയ രോഗവ്യാപനത്തിന് കാരണമായി. നിരവധി മരണങ്ങൾക്കും. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് പകരം വിശ്വാസ്യത കുറഞ്ഞ ആന്റിജൻ ടെസ്റ്റ് നടത്തിയത് കൂടുതൽ രോഗവ്യാപനത്തിനും അതുവഴി അധിക മരണങ്ങൾക്കും കാരണമായി. ഐ.എം.എ, കെ.ജി.എം.ഒ.എ തുടങ്ങിയ പ്രസ്ഥാനങ്ങളെ സഹകരിപ്പിക്കാത്തത് സർക്കാരിന്റെ വക അശാസ്ത്രീയ തീരുമാനങ്ങൾക്ക് കാരണമായി.സർക്കാരുകൾക്കും തെറ്റ് പറ്റും. കൊവിഡിന്റെ കാര്യത്തിൽ തെറ്റുപറ്റാത്ത ഒരു സർക്കാരും ലോകത്തില്ല. നമുക്ക് മാത്രം ഇതുവരെ ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്. തെറ്റുകൾ ഏറ്റുപറഞ്ഞ് തിരുത്തുന്നതാണ് ഏറ്റവും വലിയ ശരിയെന്നും ഡോ. എസ്.എസ് ലാൽ പത്ര പ്രസ്താവനയിൽ അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||