ഭാര്യാപിതാവിന്റെ തല കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ച മരുമകൻ അറസ്റ്റിൽ

2021-07-14 By Admin

കൊല്ലം: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ പിതാവിന്റെ തല അടിച്ചു പൊട്ടിച്ച സംഭവത്തില്‍ മരുമകനെയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചല്‍ തഴമേല്‍ ചരുവിള വീട്ടില്‍ സുദര്‍ശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറിയാണ് മര്‍ദിച്ചത്. സംഭവത്തില്‍ കോട്ടുക്കല്‍ സ്വദേശി വിപിന്‍, സുഹൃത്തുക്കളായ ലിജോ, ശ്യാം രാജ്, വിശാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വിപിനും സംഘവും അഞ്ചല്‍ തഴമേലുള്ള ഭാര്യ വീട്ടില്‍ കയറി അക്രമം നടത്തിയത്. ഭാര്യ ശില്‍പയുമായുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു അക്രമം. കമ്പിവടി കൊണ്ടുള്ള അടിയേറ്റാണ് വിപിന്റെ ഭാര്യാ പിതാവ് സുദര്‍ശനന്റെ തല പൊട്ടിയത്. സുദര്‍ശനന്റെ ഭാര്യ സിന്ധുവിനും പരുക്കേറ്റു. വിപിനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ശില്‍പ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||