തിരുവനന്തപുരം -ബംഗളൂരു സര്‍വീസ് കെ.എസ്.ആര്‍.ടി.സി. പുനഃരാരംഭിച്ചു

2021-07-12 By Admin

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ തിരുവനന്തപുരം -ബംഗളൂരു സര്‍വീസ് കെ.എസ്.ആര്‍.ടി.സി. പുനഃരാരംഭിച്ചു. ഏപ്രില്‍ 9 മുതലാണ് സര്‍വീസ് നിര്‍ത്തലാക്കിയിരുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സര്‍വീസ് ആരംഭിച്ചത്. ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ,സുല്‍ത്താന്‍ ബത്തേരി ,മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബംഗളൂരു സര്‍വീസ് ആദ്യ ദിനം സര്‍വീസ് നടത്തുക. ആദ്യ ദിവസം തന്നെ സീറ്റുകളെല്ലാം നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസുകള്‍ നടത്തുക.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||