കാർഷിക നിയമം: കർഷകർ ബിജെപി നേതാക്കളെ തടഞ്ഞു

2021-07-12 By Admin

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ബിജെപി നേതാക്കളെ വഴിയില്‍ തടഞ്ഞു. കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്ന ബി.ജെ.പി നേതാക്കളെ വഴി തടയുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹരിയാന ഡെപ്യൂട്ടി സ്പീക്കര്‍ രണ്‍ബീര്‍ ഗംഗ്‌വയുടെ കാര്‍ സിര്‍സ ജില്ലയില്‍ വെച്ച് കര്‍ഷകര്‍ തടയുകയായിരുന്നു. 

കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഹരിയാനയുടെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭവുമായി തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||