ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ സമീർ ബാനർജിക്ക്

2021-07-12 By Admin

വിംബിള്‍ഡണ്‍ ബോയ്‌സ് കിരീടം ഇന്തോ അമേരിക്കന്‍ ടെന്നീസ് താരമായ സമീര്‍ ബാനര്‍ജിക്ക്. വെറും രണ്ട് ഗ്രാന്‍ഡ്സ്ലാം മത്സരത്തില്‍ മാത്രം പങ്കെടുത്താണ് ന്യൂജേഴ്‌സിക്കാരനായ സമീർ ബാനർജി ഈ മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. ഒരുമണിക്കൂറും 22 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് വിക്ടര്‍ ലിലോവിനെ പതിനേഴുകാരനായ സമീര്‍ പരാജയപ്പെടുത്തിയത്.

 നന്നായി കളിക്കണമെന്നും ഒരു റൗണ്ടിലെങ്കിലും ജയിക്കണമെന്ന ലക്ഷ്യത്തോടെയുമായിരുന്നു ടൂര്‍ണമെന്റിന് എത്തിയതെന്ന് സമീര്‍ വിജയത്തിന് ശേഷം പ്രതികരിച്ചത്. എങ്ങനെയാണ് ഇത്തരമൊരു പ്രകടനം ഗ്രാസ് കോര്‍ട്ടില്‍ കാഴ്ച വയ്ക്കാനായതെന്ന് അറിയില്ല, ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്ന ഉദ്ദേശമേ തനിക്കുണ്ടായിരുന്നുള്ളുവെന്നും സമീര്‍ പറയുന്നു. സമീറിന്റെ ആദ്യ ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടമാണ് ഇത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||