2021-07-09 By Admin
ധാക്ക: ബംഗ്ലാദേശില്‍ ഭക്ഷ്യോല്പാദനശാലയില്‍ തീപിടുത്തം. അപകടത്തില്‍ 52 പേര്‍ മരിച്ചു. ധാക്കയ്ക്ക് സമീപം രൂപ്ഗഞ്ചിലെ അഞ്ചുനില കെട്ടിടത്തിലാണ് ദുരന്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 25 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. വ്യാഴാഴ്ച്ച വൈകുന്നേരം നാര്യൻ ഗഞ്ചിലുള്ള ഫുഡ് ആൻഡ് ബീവറേജ് ഫാക്റ്ററിയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. 18 ലേറെ അഗ്നിശമന യൂണിറ്റുകൾ വളരെ ബുദ്ധിമുട്ടിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണമായും അണക്കാൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫാക്ടറിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം.