സ്പാനിഷ് താരം സെർജിയോ റാമോസ് ഇനി പിഎസ്ജിയിൽ

2021-07-09 By Admin

പാരീസ്: സ്പാനിഷ് താരം സെര്‍ജിയോ റാമോസ് ഫ്രഞ്ച് ലീഗ് ടീമായ പിഎസ്ജി ചേര്‍ന്നു. ലാ ലിഗ ടീമായ റയല്‍ മാഡ്രിഡില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറിലാണ് റാമോസ് പിഎസ്ജിയിലെത്തിയത്. കഴിഞ്ഞ മാസമാണ് റാമോസ് റയല്‍ മാഡ്രിഡ് വിട്ടത്. പുതിയ കരാര്‍ ഒപ്പുവയക്കാത്ത സാഹചര്യത്തിലാണ് റയല്‍ വിട്ടത്. പതിനാറ് വര്‍ഷം റയല്‍ മാഡ്രിഡിനായി പന്ത് തട്ടി. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ലാ ലിഗ ട്രോഫിയും റയലിന് നേടിക്കൊടുത്തു. 

മുപ്പത്തിയഞ്ചുവയസുകാരനായ റാമോസ് പിഎസ്ജിയുമായി രണ്ട് വര്‍ഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് സ്വയം തെളിയിച്ച ടീമാണ് പിഎസ്ജി എന്നും. കൂടുതല്‍ ട്രോഫികള്‍ നേടാന്‍ പിഎസ്ജിയെ സഹായിക്കുമെന്നും റാമോസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഏറെ സമയവും റാമോസ് പരിക്കിന്റെ പിടിയിലായിരുന്നു. യൂറോ 2020 നുള്ള സ്പാനിഷ് ടീമിലും ഇടം കിട്ടിയില്ല.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||