സ്വീഡനിൽ വിമാനം തകർന്ന് ഒൻപത് മരണം

2021-07-09 By Admin

ഒറേബ്രോ : ഒറേബ്രോ വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് നിരവധി മരണം. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. അപകടത്തില്‍ സ്‌കൈ ഡൈവേഴ്‌സ് ഉള്‍പ്പടെ 9 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ് മരണപ്പെട്ടത്. 2019ലും സമാനമായ വിമാനാപകടത്തില്‍ സ്വീഡനില്‍ ഒന്‍പത് പേര്‍ മരണപ്പെട്ടിരുന്നു. അപകട കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||