മഹാരാഷ്ട്ര മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു

2021-07-07 By Admin

മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ദീര്‍ഘകാലം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനും മൂന്നു തവണ മന്ത്രിയുമായിരുന്നു കൃപാശങ്കര്‍. മുംബൈ നരിമാന്‍ പോയിന്റിലെ ബി.ജെ.പി ഓഫിസില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത പാട്ടീലിന്റെയും സാന്നിധ്യത്തിലാണ് കൃപാശങ്കര്‍ അംഗത്വമെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൃപാശങ്കര്‍ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ബി.ജെ.പി നേതാവ് മാധവ് ഭണ്ഡാരി പറഞ്ഞു. മുംബൈ രാഷ്ട്രീയത്തിലെ വലിയ നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് എന്ത് ചുമതല നല്‍കുമെന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും മാധവ് ഭണ്ഡാരി പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||