2021-07-07 By Admin
കൊളംബിയയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ തോല്പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനല്‍ ഉറപ്പിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തില്‍ മൂന്ന് പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞ ഗോള്‍ കീപ്പര്‍ എമിലാനോ മാര്‍ട്ടിനസ് ആണ് അര്‍ജന്റീനയുടെ ഹീറോആയത്. നിശ്ചിത സമയത്തും മത്സരം 11ന് സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ എത്തിയത്. ഫൈനലില്‍ കഴിഞ്ഞ തവണത്തെ ജേതാക്കളായ ബ്രസീല്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.