മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് മരണങ്ങൾ ആയിരം കടന്നു

2021-07-07 By Admin

മുംബൈ: മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇത് വരെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചവരില്‍ കൂടുതല്‍ പേരും പുണെയില്‍ നിന്നാണ്. 178 പേരാണ് പുണെയില്‍ മാത്രം മരിച്ചത്. മുംബൈയില്‍ 129 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം മാറാതെ ആശുപത്രി വിട്ടവര്‍ 154 പേരാണ്. മഹാരാഷ്ട്രയില്‍ മേയ് 25നാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം പിടിപെട്ടവരുടെ എണ്ണമാകട്ടെ 8,920 ആണ്. ഇതില്‍ 4,357 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 3,395 പേരാണ്. കൊവിഡ് രണ്ടാം തരംഗത്തോടെയാണ് ബ്ലാക്ക് ഫംഗസ് രോഗവ്യാപനവും കൂടുവാന്‍ തുടങ്ങിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||